
തൃശൂർ: നിയമസഭാ സമ്മേളനം ചേരുന്നത് വിലക്കിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചു വിളിക്കണമെന്ന് ടി.എൻ.പ്രതാപൻ എം.പി. ഇക്കാര്യമാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതാപൻ കത്തയച്ചു. ഭരണഘടനയുടെ 163, 174(1) അനുച്ഛേദ പ്രകാരം നിയമസഭാ യോഗം ചേരുന്നത് നിഷേധിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.