ചാവക്കാട്: കാറിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന രണ്ടേകാൽ ലിറ്റർ ഹാഷിഷ് ഓയിലുമായി അകലാട് സ്വദേശി പിടിയിൽ. അകലാട് മൂന്നൈനി സ്വദേശിയായ അഷറഫാണ് ചാവക്കാട് പൊലീസിന്റെ പിടിയിലായത്. ചാവക്കാട് എസ്എച്ച്ഒ അനിൽകുമാർ ടി.മേപ്പിള്ളിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയെയാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. കാർ നിർത്താതെ പോയതോടെ പൊലീസ് പിന്തുടർന്ന് മണത്തല ദ്വാരക ബീച്ചിൽ വെച്ച് പിടികൂടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ മിന്നൽ പരിശോധന.