തൃശൂർ: പെരിങ്ങണ്ടൂരിൽ വൻ പെൺവാണിഭ സംഘം പിടിയിലായി. പ്രധാന ഏജന്റായ മുണ്ടൂർ പുറ്റേക്കര സ്വദേശി അലക്കൽ വീട്ടിൽ ബ്ളസൺ (39), സഹായിയായ ആസാം സ്വദേശി ഹഫീസ് ഉദമിൻ, ചാവക്കാട് പാലുവായ് കോതകുളങ്ങര ക്ഷേത്രത്തിന് സമീപം ചക്കാണ്ട വീട്ടിൽ ശരത് (29), പാലക്കാട് നെന്മാറ പല്ലശന സ്വദേശി പുളിക്കൻ രാജീവ് (29) എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിലെ പ്രധാന പെൺവാണിഭ സംഘത്തിന്റെ ഏജൻറാണ് ബ്ളസനെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി.പി. ജോയ്, എസ്.ഐ ഉമേഷ്, എ.എസ്.ഐ രാജൻ, സീനിയർ സി.പി.ഒമാരായ അംബിക, ഡേവീസ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ അറസ്റ്റുചെയ്തത്.