 
കയ്പമംഗലം: കേബിൾ ടി.വി നെറ്റവർക്ക് കേബിളിലൂടെ അമിതവൈദ്യുതി പ്രവാഹം മൂലം നിരവധി വീടുകളിൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചു.പെരിഞ്ഞനം ഗണപതി ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് പടിയത്ത് സുബ്രഹ്മണ്യൻ,ആനക്കോട്ട് രാജേഷ്, അടിപറമ്പിൽ സുകുമാരൻ, കൂട്ടാല ബാബു, ചിരട്ട പുരക്കൽ രാമു, മിണ്ടാപ്പുള്ളി തിലകൻ എന്നിവരുടെ വീടുകളിലാണ് അമിതവൈദ്യുത പ്രവാഹത്താൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചത്.ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് സംഭവം.പരിസര പ്രദേശത്തെ വീടുകളുടെ ചുമരുകളും തകർന്നിട്ടുണ്ട്.33 കെ.വി ലൈനിൽ നിന്ന് കേബിൾ ടിവി നെറ്റ് വർക്ക് കാബിൾ വഴി ഓവർ ലോഡ് വന്നാണ് നാശനഷ്ടമെന്ന് വീട്ടുകാർ പറഞ്ഞു.നഷ്ടപരിഹാരത്തിനായി കെ.എസ്.ഇ.ബി ഓഫീസിൽ പരാതി നൽകാൻ ഇരിക്കുകയാണ്.