ചെങ്ങാലൂർ: ലോട്ടറി കച്ചവടം നടത്തുന്ന വാഹനത്തിൽ രഹസ്യമായി നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയയാൾ അറസ്റ്റിൽ. ചെങ്ങാലൂർ ചെറുകുന്നത്ത് സുന്ദരനെയാണ് (47)പുതുക്കാട് പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 278 പായ്ക്കറ്റ് പുകയില ഉൽപ്പന്നം പിടിച്ചെടുത്തു.പുതുക്കാട് എസ്.ഐ.സിദ്ദിഖ് അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.