ചേർപ്പ്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ പത്താം ചരമവാർഷിക ദിനം ആചരിച്ചു. ചേർപ്പ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എൻ ഗോവിന്ദൻ കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺ ആന്റണി അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.എൻ.സുരേഷ്, വിദ്യാരമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എൻ.ഉണ്ണികൃഷ്ണൻ, ഷാജൻ കൈപ്പള്ളി, വി.ബി.രാജൻ, എ.എസ്.ഉണ്ണികൃഷ്ണൻ, ഐ.എ. വിൽസൻ, പി.സന്ദീപ്, സി.എൻ വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു. ഐ.എൻ.ടി.യു.സി. പാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കരുണാകരൻ ചരമവാർഷിക ദിനാചരണം നടന്നു.പാറളം ഗ്രാമപഞ്ചായത്ത് അംഗം സി.ആർ.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.ഏ.പി.രാമകൃഷ്ണൻ, ടി.എം.മോഹനൻ, അജി പാറളം, ബാലമുരളി, എം.സി.കുട്ടപ്പൻ, സി.ആർ.മണി, ടി.വി.സുബ്രഹ്മണ്യൻ സന്തോഷ് കുമാർ സെൻ, വൈശാഖ് ഭരതൻ, അഭിലാഷ് എന്നിവർ പങ്കെടുത്തു.