ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ കഴിഞ്ഞദിവസം നടന്ന ഒറ്റരാശി പ്രശ്‌നം വയ്പ്പ് ആചാരവിരുദ്ധമാണെന്ന് ക്ഷേത്രസംരക്ഷണ സമിതികുറ്റപ്പെടുത്തി. ഭക്തജനങ്ങളെ അറിയിച്ചും പരസ്യമായും ചെയ്യുന്ന പ്രശ്‌നംവയ്പ്പ് അതിരഹസ്യമായും ഭക്തജനങ്ങൾക്ക് പൂർണമായും പ്രവേശനം നിഷേധിച്ചുമാണ് നടന്നത്. ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ തീർത്ഥക്കുളത്തിൽ നിന്നും ലഭിച്ച ക്ഷേത്രസംബന്ധമായ വസ്തുക്കൾ, ദേവസ്വം ഉണ്ടാക്കിയ മ്യൂസിയത്തിലേയ്ക്ക് മാറ്റുവാനും അങ്ങനെ മ്യൂസിയത്തെ പൊലിപ്പിക്കുവാനും വേണ്ടി നടത്തിയ ശ്രമമായിരുന്നു ഇതെന്നാണ് ആരോപണം. യോഗത്തിൽ ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് ഇ.കെ. കേശവൻ അദ്ധ്യക്ഷതവഹിച്ചു. കെ. ഉണ്ണിക്കൃഷ്ണൻ, യു.കെ. വിദ്യാസാഗർ, രമേഷ് അയ്യർ തുടങ്ങിയവർ പ്രസംഗിച്ചു.