തൃശൂർ: വീണ്ടും ഭക്തരുടെ പണം ധൂർത്തടിക്കുന്നതിൽ നിന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ നാഗേഷ് ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ നിയമോപദേശം തേടുമെന്നുളള ദേവസ്വം ഭരണസമിതിയുടെ തീരുമാനം ധിക്കാരപരവും ഭക്തജനങ്ങളോടുളള വെല്ലുവിളിയുമാണെന്ന് നാഗേഷ് ആരോപിച്ചു.