 
പാവറട്ടി: എളവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ ചരമ വാർഷികം പ്രമാണിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ജെ സ്റ്റാൻലി അനുസ്മരണ പ്രഭാക്ഷണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ സുന്ദരൻ കരുമത്തിൽ, സീമ ഷാജു, ശരത് കുമാർ എം.പി കോൺഗ്രസ് നേതാക്കളായ എ.ഡി സാജു, പി.ആർ പ്രേമൻ, എൻ.കെ സുലൈമാൻ, കെ.പി വിവേകൻ, ജോബിൻ ജോസ്, ജറി ജോസഫ്, സുധൻ ബ്രഹ്മകുളം, പി.ഐ ഷാജു എന്നിവർ സംസാരിച്ചു.