ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തിലെ 12-ാം നമ്പർ ശിവകുമാരേശ്വരം വെസ്റ്റ് വാർഡിലെ വോട്ടുകൾ വീണ്ടും എണ്ണെണമെന്നാവശ്യപ്പെട്ട് രണ്ടാം സ്ഥാനത്തെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി വിനീത സജീവൻ പഞ്ചായത്ത് റിട്ടേണിങ്ങ് ഓഫീസർക്ക് പരാതി നല്കി. വാർഡിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചതെന്നു പരാതിയിൽ പറയുന്നു.എൻ.ഡി.എ സ്ഥാനാർത്ഥിക്ക് കിട്ടിയ 3 പോസ്റ്റൽ വോട്ടുകൾ അസാധുവായി പ്രഖ്യാപിക്കുകയും എന്നാൽ എൽ.ഡി.എഫിന് ലഭിച്ച അതേ രീതിയിലുള്ള പോസ്റ്റൽ ബാലറ്റ് സാധുവായി കണക്കാക്കിയെന്നും പരാതിയിൽ പറയുന്നു. പോസ്റ്റൽ വോട്ടുകൾ വീണ്ടും എണ്ണി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും വിനീത സജീവൻ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.