കുറ്റിച്ചിറ: കോടശേരി പഞ്ചായത്തിലെ തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർത്തലാക്കിയ ഹോമിയോ ഡിസ്പെൻസറിയുടെയും ചായ്പൻകുഴിയിൽ നിറുത്തലാക്കിയ നന്മ സ്റ്റോറിന്റെയും പ്രവർത്തനം പുനരാരംഭിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പീലാർമുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പ്രസിഡന്റ് കെ.എം.ജോസ് നിവേദനം നൽകി.