 
താഴേക്കാട്: ക്രിസ്മസിനോട് അനുബന്ധിച്ച് നാനാജാതി മതസ്ഥരായ 100 നിർധന കുടുംബങ്ങൾക്ക് 1000 രൂപ വീതം ക്രിസ്മസ് ഗിഫ്റ്റ് നൽകി. അഗതി മന്ദിരങ്ങളിൽ ക്രിസ്മസ് വിരുന്ന് നടത്തുന്നു. കല്ലേറ്റുംകര റെയിൽവേയോട് ചേർന്നുള്ള കനാൽ ബേസിൽ ജീവിക്കുന്ന മക്കളില്ലാത്ത ഒരു അനാഥ അമ്മക്ക് ഇടുപ്പെല്ലിന്റെ ഓപ്പറേഷൻ ഉൾപ്പെടെ1 ലക്ഷം രൂപ ചിലവഴിച്ചു ചികിത്സ നടത്തി.താഴേക്കാട് ഇടവക അംഗങ്ങളുടെ സാമ്പത്തിക സഹകരണത്തോടെ നടത്തുന്ന ക്രിസ്മസ് ആഘോഷത്തിന്റെ ഉദ്ഘാടനം ആർച്ച്റ്റ് പ്രീസ്റ്റ്‌ഫാദർ.ജോൺ കവലക്കാട്ട് ക്രിസ്മസ് ഗിഫ്റ്റ് വിതരണം ചെയ്തുകൊണ്ട് നിർവഹിച്ചു . കൈക്കാരന്മാരായ മാത്യൂസ് കരേടൻ , വിൻസെന്റ് തെക്കേത്തല ,ജോർജ് തൊമ്മാന ,റീജോ പാറയിൽ കേന്ദ്രസമിതി പ്രസിഡന്റ് ജോജു എളങ്കുന്നപ്പുഴ ,കുടുംബക്ഷേമനിധി സെക്രട്ടറി മിനി ജോൺസൻ ,എന്നിവർ സംസാരിച്ചു.