തൃപ്രയാർ: യൂത്ത്കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ സി.കെ.ജി വൈദ്യരുടെ ഒന്നാം ചരമവാർഷികദിനാചരണം നടത്തി. അനുസ്മരണയോഗം ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. പി.സി. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ, മുൻ കെ.പി.സി.സി മെമ്പർ ശിവൻ കണ്ണോളി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സി.ജി. അജിത്കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.എസ്. മണികണ്ഠൻ, ബിന്ദു പ്രദീപ്, കെ.ആർ. ദാസൻ എന്നിവർ സംസാരിച്ചു.