jjail
വിയ്യൂർ വനിതാജയിൽ ആൻഡ് കറക്ഷണൽ ഹോമിൽ ജയിൽ ക്ഷേമദിനാഘോഷം കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: വിയ്യൂർ വനിതാജയിൽ ആൻഡ് കറക്ഷണൽ ഹോമിൽ ജയിൽ ക്ഷേമദിനാഘോഷം കൃഷി മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. അന്തേവാസികളുടെ തിരുത്തൽ പ്രവർത്തനത്തിന്റെ ഭാഗമായും മനസികോല്ലാസം ലക്ഷ്യമാക്കിയുമാണ് ക്ഷേമദിനാഘോഷം നടത്തുന്നത്.പ്രിസൺ സൂപ്രണ്ട് എ.ജി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്രതാരം ലിഷോയ് മുഖ്യാതിഥിയായി.ചിത്രകലയിൽ രാഷ്ടപതിയുടെ അവാർഡും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും നേടിയ അനുജത് സിന്ധു വിനയ്ലാൽ വിശിഷ്ടാതിഥിയായി. അന്തേവാസികളുടെ കലാപരിപടികളും അരങ്ങേറി. വനിതാജയിൽ സൂപ്രണ്ട് ടി.ജെ. ജയ സ്വാഗതവും വനിതാജയിൽ വെൽഫെയർ ഓഫിസർ സാജി സൈമൺ നന്ദിയും പറഞ്ഞു.