must
കൗൺസിലർ വിജേഷ് സുഭാഷ് പുഴയ്ക്കലിനോടൊപ്പം

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ കൗൺസിലർ വിജേഷിന് ഇനി ഊന്നുവടിയില്ലാതെ നടക്കാം. കേരളകൗമുദി റീഡേഴ്സ് ക്ലബ്ബ് പ്രസിഡന്റും ലയൺസ് ക്ലബ്ബ് ക്യാമ്പിനറ്റ് സെക്രട്ടറിയുമായ സുഭാഷ് പുഴയ്ക്കൽ മുൻ കൈ എടുത്ത് വിജീഷിന് കൃതൃമ കാൽവെച്ചു നൽകും. വർഷങ്ങൾക്ക് മുമ്പ് നടന്ന റോഡപകടത്തിൽ പെട്ടാണ് വിജീഷിന്റെ വലതുകാൽ മുറിച്ചു മാറ്റിയത്.ജീവിക്കാൻ വേണ്ടി വൈകല്യത്തെ മറന്ന് ലോട്ടറി ടിക്കറ്റ് വിറ്റും മറ്റും ജീവിതം കരുപിടിപ്പിച്ചു പോന്നു.ഇതിനിടയിലാണ് നഗരസഭയിലേക്ക് മത്സരിക്കാൻ പാർട്ടി ആവ ശ്യപ്പെട്ടത്. വൈകല്യം തടസമാകുമോ എന്ന ചിന്ത ആദ്യം മനസിൽ ഉദിച്ചെങ്കിലും പിന്നീട് രണ്ടും കല്പിച്ച് മത്സരിക്കാനിറങ്ങി.ഒറ്റക്കാലിൽ നാട്ടുകാരെ നേരിൽ കണ്ട് വോട്ടപേക്ഷിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തിളക്കമാർന്ന വിജയമായിരുന്നു ഈ യുവാവിന്.