കൊടുങ്ങല്ലൂർ: പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിലെ കൊവിഡ് ചികത്സാ വിഭാഗത്തിലുള്ള ആരോഗ്യ പ്രവർത്തകരെയും പുല്ലൂറ്റ് വില്ലേജിലെ ആശാ വർക്കർമാരെയും ആദരിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. അനിതകുമാരി, സി.ആർ. പമ്പ, എം.ആർ. ശിവരാമൻ, കെ.കെ. പ്രദീപ്കുമാർ, സി.ഡി.ബുൾഹർ, പി.എൻ. രാമദാസ്, ഡാലി വർഗീസ് എന്നിവർ പങ്കെടുത്തു.