കൊടുങ്ങല്ലൂർ: മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ പത്താം ഓർമ്മദിനാചരണം നടത്തി. പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം, മതേതര ജനാധിപത്യ സംരക്ഷണ പ്രതിജ്ഞ എന്നീ ചടങ്ങുകളോടെയായിരുന്നു ദിനാചരണം നടത്തിയത്.ചന്തപ്പുര പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഓർമ്മദിനം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
എറിയാട് രണ്ടാംവാർഡ് ഐ.എൻ.ടി.യു.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി. വാർഡ് മെമ്പർ എ.എച്ച് . നാസർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പി.എസ്. മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് ഇ.എ നജീബ് അദ്ധ്യക്ഷത വഹിച്ചു. കെ.എ. നാസർ, ഷെമീർ പടിയത്ത്, പി.കെ. മുഹമ്മദ്, എ.ഐ. ഷുക്കൂർ, സി.എം മൊയ്തു എന്നിവർ സംസാരിച്ചു.