ചാലക്കുടി: ചാലക്കുടി ശ്രീനാരായണ സമാജം ട്രസ്റ്റ് ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം കാവടി മഹോത്സവം 25വരെ നടക്കും. ക്ഷേത്രം തന്ത്രി സി.കെ നാരയണൻകുട്ടി, മേൽശാന്തി ബാബുലാൽ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റി. ഇന്ന് സുബ്രഹ്മണ്യസ്വാമിക്ക് കാഴ്ചശീവേലി,11 ന് കാവടി അഭിഷേകം, രാത്രി 10.30ന് പള്ളിവേട്ട ,തുടർന്ന് പള്ളിനിദ്ര. 25ന് പള്ളി ഉണർത്തൽ, 7 ന് ആറാട്ട് പുറപ്പാട്, 8ന് ആറാട്ട് , 8.30ന് തിരിച്ചെഴുന്നള്ളിപ്പ്.