
കൊടുങ്ങല്ലൂർ: കൊവിഡ് ബാധിച്ച് കൊടുങ്ങല്ലൂർ സ്വദേശി പുനയിൽ മരിച്ചു. പൂനയിലെ പ്രമുഖ വ്യവസായി എറിയാട് കഴുവിൻതാഴത്ത് കുഞ്ഞുമൊയ്തീന്റെ മകൻ അബ്ദുൽ മജീദാണ് (77) മരിച്ചത്. പൂന കോൺഗ്രസ് വൈസ് പ്രസിഡന്റ് , മലയാളി സമാജം പ്രസിഡന്റ്, കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, സുവർണ സഹകാരി കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, ദഗഡു സേട്ട് ഗണപതി ടെമ്പിൾ ട്രസ്റ്റ് അംഗം റെയിൽവെ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കാട്ടകത്ത് കദിജാബി. മക്കൾ: ഷാനി, നൈഷ, നിഖിത. മരുമക്കൾ: നൗഷാദ്, ജുനൈദ്, റിയാസ് (എല്ലാവരും ബിസിനസ്).സഹോദരങ്ങൾ: പരേതനായ ഹൈദ്രോസ്, മുഹമ്മദുണ്ണി (റിട്ട. ഹെഡ്മാസ്റ്റർ കെ.വി.എച്ച്.എസ്), അബ്ദുൾ ഗഫൂർ (ബിസിനസ്).