തൃശൂർ: പ്രകൃതിക്കും മലയാളഭാഷയ്ക്കുംവേണ്ടി നിലകൊണ്ട മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ ദേഹവിയോഗത്തിൽ കേരള കലാമണ്ഡലം അനുശോചിച്ചു. കലാമണ്ഡലത്തിലെ വള്ളത്തോൾ പീഠത്തിന്റെ പ്രഥമ സമിതിഅംഗം കൂടിയായിരുന്നു സുഗതകുമാരി. അവരുടെ കുടുംബത്തോടൊപ്പം കലാമണ്ഡലവും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്ന് വൈസ് ചാൻസലർ ടി. കെ. നാരായണൻ പറഞ്ഞു.