 
ഗുരുവായൂർ: ദേവസ്വത്തിന്റെ ധനം ദുർനിനിയോഗം ചെയ്യുന്ന ഗുരുവായൂർ ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവസ്വം ഓഫീസിലേയ്ക്ക് പ്രതിഷേധമാർച്ച് നടത്തി. കൈരളി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് മഹാരാജ ജംഗ്ഷനിൽ ഗുരുവായൂർ ടെമ്പിൾ സി.ഐ സി. പ്രേമാനന്ദകൃഷ്ണൻ, എസ്.ഐ എം.പി. വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് കാക്കശേരി, താലൂക്ക് ജനറൽ സെക്രട്ടറി ശശി ആനകോട്ടിൽ എന്നിവർ സംസാരിച്ചു.