കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ ശ്രീ ഉമാമഹേശ്വര ക്ഷേത്രം അഞ്ചാംപരത്തി മണ്ഡലം 41 ശനിയാഴ്ച നടക്കും. അയ്യപ്പസ്വാമിക്ക് പ്രത്യേക പൂജ, രാവിലെ 8 മുതൽ 8.30 വരെ അഭിഷേകങ്ങൾ (പഞ്ചഗവ്യം, നെയ്യ്, തേൻ, പാൽ) പട്ട് സമർപ്പണം, നിറമാല എന്നിവയും ഉണ്ടായിരിക്കും.വൈകിട്ട് 5.30 മുതൽ 6.45 വരെ നെയ് വിളക്ക്, അർച്ചന, മലർനിവേദ്യം, എള്ള് പായസം, ചുറ്റുവിളക്ക് എന്നിവയും ഉണ്ടായിരിക്കും. ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും.