വടക്കേകാട്: പഞ്ചായത്ത് ആറാംവാർഡ് ഞമനേങ്ങാട് സ്‌നേഹസംഗമം നടത്തി. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. എൻ.എം.കെ. നബീൽ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സോയ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് അംഗം ശ്രീധരൻ മാക്കാലിക്കൽ, വി.കെ. ഫസലുൽ അലി, ഷെറീഫ് തറയിൽ, ടി.സി. സത്യൻ, ടി. കൃഷ്ണദാസ് തുടങ്ങിയവർ പ്രസംഗിച്ചു .ഇംഗ്ലിഷിൽ 100 കവിത രചിച്ച സീനു ജോയ്, യു.എ.ഇ. വോക്‌സ് എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗം യാങ്കത്ത് റസാഖ് എന്നിവരെ ആദരിച്ചു. തുടർന്ന് സ്‌നേഹവിരുന്നും നടത്തി.