തൃശൂർ: കോടാനുകോടി ഭക്തജനങ്ങൾ വിശ്വസിച്ചാരാധിക്കുന്ന അയ്യപ്പസ്വാമിയെ അവഹേളിക്കുന്ന ഫേസ് ബുക്ക്‌ പോസ്റ്റുമായി രംഗത്ത് വന്നയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശബരിമല അയ്യപ്പ സേവാസമാജം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു സൈബർസെല്ലിൽ പരാതി നൽകുമെന്ന് ജില്ലാ പ്രസിഡന്റ്‌ വി. രാമദാസ്, സെക്രട്ടറി മുരളി കോളങ്ങാട്ട് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.