
ചാവക്കാട്: അണ്ടത്തോട് കാപ്പിരിക്കാട് സൈക്കിളിൽ പത്രം വിതരണം ചെയ്യുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. തങ്ങൾപടി സ്വദേശി പരേതനായ കുഞ്ഞിമരക്കാരുടെ മകൻ ഷംസുവാണ് (48) മരിച്ചത്. ഇന്നലെ പുലർച്ചെ 5.30നായിരുന്നു അപകടം. വെളിയംകോട് നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. അണ്ടത്തോട് മുസ്തഫ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ ഷംസുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സീനത്ത്.