 
കൊരട്ടി: നവീകരിച്ച കൊരട്ടി പൊലീസ് സ്റ്റേഷൻ ഇന്ന് രാവിലെ 10.30ന് ബി.ഡി.ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്യും.തൃശൂർ ജില്ലാ റൂറൽ എസ്.പി. ആർ.വിശ്വനാഥ് ചടങ്ങിൽ സംബന്ധിക്കും. ആഭ്യന്തര വകുപ്പ് അനുവദിച്ച ഏഴര ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റേഷൻ കെട്ടിടം നവീകരിച്ചത്. 50 ഉദ്യോഗസ്ഥരുള്ള കൊരട്ടി സ്റ്റേഷൻ കൊവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസ് വകുപ്പിന്റെ ആദരം നേടിയിരുന്നു.