ചാലക്കുടി: കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി മഹോത്സവം ഇന്നു നടക്കും. കൊവിഡ് പ്രോട്ടോക്കോൾപാലിച്ച് ക്ഷേത്ര ചടങ്ങുകളിൽ ഒതുങ്ങും. രാവിലെ 8.30ന് കാഴ്ചശീവേലി, കാവടി അഭിഷേകം, ഉച്ചയ്ക്ക് അമൃതഭോജനം, രാത്രി പത്തിന് പള്ളിവേട്ട. തന്ത്രി സി.കെ. നാരായണൻകുട്ടി, മേൽശാന്തി കെ. ബാബുലാൽ എന്നിവർ കാർമ്മികത്വം വഹിക്കും.