ഗുരുവായൂർ: ക്ഷേത്രനടയിലെ കല്യാണ മണ്ഡപത്തിൽ താലികെട്ട് കഴിഞ്ഞാൽ ക്ഷേത്രപരിസരത്ത് വധൂവരന്മാരും മറ്റുള്ളവരും നിന്നുള്ള ഫോട്ടോയെടുപ്പ് അനുവദിക്കില്ലെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രപരിസരത്തെ തിരക്ക് ഒഴിവാക്കാനാണ് ഇത്. ഇന്നലെ മുതൽ ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങിയെങ്കിലും തിരക്ക് കുറവാണ്. ഇന്നലെ 33 കല്യാണങ്ങൾ ശീട്ടാക്കിയിരുന്നെങ്കിലും ആറെണ്ണമാണ് നടന്നത്. വെർവൽ ക്യൂ വഴി 1500 പേർക്ക് ദർശനത്തിന് അനുമതിയുണ്ടെങ്കിലും 500 ൽ താഴെ ഭക്തർമാത്രമാണ് എത്തിയത്. പ്രദേശവാസികളും ദേവസ്വം ജീവനക്കാരും പെൻഷൻകാരും പ്രത്യേക ക്യൂവിലൂടെ ദർശനം നടത്തി. വഴിപാടു കൗണ്ടറുകൾക്കു മുന്നിലും വരിയുണ്ടായില്ല. തുലാഭാരവും കുറഞ്ഞു.