തൃശൂർ: അടുത്ത തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയായി പെരുവനം കുട്ടൻമാരാരെ നിശ്ചയിച്ചു. പഞ്ചവാദ്യ പ്രമാണിമാരായി പരക്കാട് തങ്കപ്പൻ മാരാരെയും (തിമില), കുനിശേരി ചന്ദ്രൻ എന്നിവരെയും നിശ്ചയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ ചടങ്ങ് നടത്തുകയുള്ളുവെന്ന് പാറമേക്കാവ് ദേവസ്വം ഭരണസമിതി അറിയിച്ചു.