
കയപമംഗലം:ചെന്ത്രാപ്പിന്നിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 15000 രൂപയും ലാപ് ടോപ്പും വില പിടിപ്പുള്ള വാച്ചും കവർന്നു. ചെന്ത്രാപ്പിന്നി ഹൈസ്‌ക്കൂൾ റോഡിൽ താമസിക്കുന്ന പെരുന്തറ അബ്ദുൾ ഖാദറിന്റെ വീട്ടിലാണ് മോഷണം. ഇക്കഴിഞ്ഞ ഏഴുമുതൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അബ്ദുൾ ഖാദറും ഭാര്യയും ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മുറിക്കകത്തെ അലമാരകളിലെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. അലമാരയിൽ സൂക്ഷിച്ച പണമാണ് കവർന്നത്. വീട്ടിൽ സി.സി.ടി.വി ഉണ്ടായിരുന്നെങ്കിലും രാത്രിയിലെ ദ്യശ്യങ്ങൾ തെളിഞ്ഞിരുന്നില്ല. കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു..മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കയ്പമംഗലം ചളിങ്ങാട് ഒറ്റത്തൈ സെന്ററിന് തെക്കുവശം പനച്ചാലിൽ ഷാഹിദ് ഇബ്രാഹിമിന്റെ അടച്ചിട്ട വീട്ടിലും മോഷണശ്രമം നടന്നിരുന്നു.അവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല