 
വാടാനപ്പിള്ളി: സ്വകാര്യ സ്ഥാാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 3 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. നടുവിൽക്കര കുളങ്ങരകത്തു വീട്ടിൽ ശാഹ്സാദ് (36) ആണ് അറസ്റ്റിലായത്. ഫെബ്രുവരി മാസത്തിൽ സ്വർണ്ണത്തെ വെല്ലുന്ന തരത്തിലുള്ള 11 വളകളുമായി വാടാനപ്പിള്ളിയിലെ മാക്സ് വാല്യു ക്രെഡിറ്റ് ഇൻവെസ്റ്റമെന്റിൽ പ്രതി ചെല്ലുന്നത്. 110 ഗ്രാം വ്യാജസ്വർണ്ണം പണയം വെച്ച് 302000 രൂപ കൈപ്പറ്റി. സാധാരണ നടത്താറുള്ള എല്ലാ ടെസ്റ്റുകളും നടത്തിയെങ്കിലും ചെമ്പിനു മുകളിൽ പൊതിഞ്ഞ സ്വർണ്ണത്തെ മനസിലാക്കാൻ സാധിച്ചില്ല. തുടർന്ന് തൃപ്രയാറിൽ നിന്നും അപ്രൈയ്സർ എത്തി വിഷദമായ പരിശോധനയിലാണ് തട്ടിപ്പു വ്യക്തമായത്. ഉടൻ പൊലീസിൽ പരാതി നല്കി. വലപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ പി..ആർ ബിജോയ്, എസ്..ഐ മാരായ കെ.ജെ ജിനേഷ്, വിവേക് നാരായണൻ, എസ്.ഐ രാമചന്ദ്രൻ, എ..എസ്.ഐ അരുൺകുമാർ, സി.പി.ഒ മാരായ ധനീഷ്, സിനോയ് എന്നിവർ ചേർന്നാണ് പ്രതിയെപിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. വ്യാജ സ്വർണ്ണം എവിടെയാണ് ഉണ്ടാക്കിയതെന്നും പിറകിൽ ആരെല്ലാം ഉണ്ടെന്നുമുള്ള അന്വേഷണം നടത്തിവരികയാണ് പൊലീസ് പറഞ്ഞു.