പാവറട്ടി: ദുരൂഹ സാഹചര്യത്തിൽ നവവധു ശ്രുതി മരിച്ച സംഭവത്തിൽ അട്ടിമറി നടക്കുന്നതായി ആരോപിച്ച് ജനകീയ ആക്ഷൻ കൗൺസിൽ രംഗത്ത്. കഴിഞ്ഞ ജനുവരി 20 നാണ് മുല്ലശേരി ആനേടത്ത് നരയംപുള്ളി സുബ്രഹ്മണ്യന്റെ മകൾ ശ്രുതി (26) പെരിങ്ങോട്ടുകരയിലുള്ള ഭർതൃഗൃഹത്തിൽ വെച്ച് മരിച്ചത്. സസ്പെൻഷനിലായ അന്തിക്കാട് പൊലീസ് ഇൻസ്പക്ടർ, എസ്.ഐ. എന്നിവരെ സർവീസിൽ പുനർനിയമിച്ച നടപടി വേദനാജനകമെന്ന് ആക്ഷൻ കൗൺസിൽ പറഞ്ഞു. രണ്ടാംഘട്ട സമരം മുല്ലശ്ശേരി ബസ് സ്റ്റാൻഡിൽ മനുഷ്യാവകാശ പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. എൻ.ആർ.അജിത്ത് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ആശാ ഉണ്ണിത്താൻ, പ്രൊഫ. കുസുമം ജോസഫ്, രോഹിണി മുത്തൂർ, എൻ.എസ്. സജിത്ത് കൊച്ചു, ക്ലമന്റ് ഫ്രാൻസീസ്, മോഹനൻ വാഴപ്പിള്ളി, സുനീതി അരുൺകുമാർ, ലിജോ പനക്കൽ, ജിനിൽ മലയാറ്റിൽ, അജിത കല്യാണി, സുബിൻ എന്നിവർ പ്രസംഗിച്ചു.