ചാവക്കാട്: പാലയൂർ സെന്റ് തോമസ് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്മസ് തിരുകർമ്മങ്ങളും വിശുദ്ധ കുർബാനയും നടന്നു.വർണമനോഹരമായ ദീപാലങ്കാരവും ഒരുക്കിയിരുന്നു. ക്രിസ്മസ് ദിവസം വിശുദ്ധ കുർബാന നടത്തി.വികാരി ഫാ. വർഗീസ് കരിപ്പേരി മുഖ്യകാർമ്മികത്വം വഹിച്ചു.അസിസ്റ്റന്റ് വികാരി ഫാ. അനു ചാലിൽ സഹകാർമ്മികനായി.