kalimandalam-adaraneeyam
തൃപ്രയാർ കളിമണ്ഡലത്തിന്റെ ആദരണീയം പരിപാടിയോടനുബന്ധിച്ച് പാരമ്പര്യ നന്തുണി കലാകാരനായ എം.കെ. ബാലകൃഷ്ണനെ കളിമണ്ഡലം ചെയർമാൻ സദു ഏങ്ങൂർ പൊന്നാട അണിയിച്ച് ആദരിക്കുന്നു

പെരങ്ങോട്ടുകര: തൃപ്രയാർ കളിമണ്ഡലത്തിന്റെ ആദരണീയം പരിപാടിക്ക് തുടക്കമായി. കളിമണ്ഡലത്തിന്റെ പതിമൂന്നാമത് വാർഷികത്തോടനുബന്ധിച്ച് നാട്ടിക മണപ്പുറത്തെ വ്യത്യസ്ത മേഖലകളിൽപ്പെട്ട 13 കലാകാരന്മാരെ അവരുടെ വസതിയിലെത്തി ആദരിക്കുന്ന ചടങ്ങിനാണ് തുടക്കംകുറിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കിയാണ് ഇത്തവണ വാർഷികം സംഘടിപ്പിച്ചത്. താന്ന്യം സ്വദേശിയും പാരമ്പര്യ നന്തുണി കലാകാരനുമായ എം.കെ.ബാലകൃഷ്ണനെ വസതിയിലെത്തി ആദരിച്ചു.

കളിമണ്ഡലം സെക്രട്ടറി കെ. ദിനേശ് രാജ ആമുഖപ്രസംഗം നടത്തി. കളിമണ്ഡലം ചെയർമാൻ സദു ഏങ്ങൂർ എം.കെ.ബാലകൃഷ്ണനെ പൊന്നാട അണിയിച്ച് പ്രശസ്തിപത്രം നൽകി ആദരിച്ചു. കലാമണ്ഡലം ഗോപിയാശാന്റെ സന്ദേശം കളിമണ്ഡലം ട്രഷറർ കെ.ആർ. മധു വായിച്ചു. കളിമണ്ഡലം ഭാരവാഹിയായ കെ.വി. കിഷോർകുമാർ,കെ.ജി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.എം.കെ. ബാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. നന്തുണിപ്പാട്ടും ആലപിച്ചു.