ചാഴൂർ: ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി സി.പി.ഐയിൽ തർക്കം രൂക്ഷമാവുന്നു. നിലവിൽ 18 അംഗ പഞ്ചായത്തിൽ ഇടതുമുന്നണിക്ക് 15 അംഗങ്ങളാണുള്ളത്. സി.പി.എമ്മിന് 7 പേരും സി.പി.ഐക്ക് 8 പേരും. ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് ആദ്യം സി.പി.ഐക്കാണ് പ്രസ്ഡന്റ് സ്ഥാനം. സീനിയർ നേതാവും പാർട്ടി പ്രവർത്തകർക്ക് എറെ താല്പര്യവുമുള്ള കെ.വി ഇന്ദുലാലിനെ പ്രസിഡന്റാക്കാനായിരുന്നു സി.പി.ഐയിലെ ആദ്യ ധാരണ. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പാർട്ടിയിൽ 2 ചേരിയായി. മൂന്നാം വാർഡിൽ നിന്നും വിജയിച്ച വിനീത ബെന്നിയെ പ്രസിഡന്റാക്കണമെന്ന ആവശ്യമായാണ് മറ്റൊരു കൂട്ടർ രംഗത്തെത്തിയത്. ഇടതു മുന്നണി നാട്ടിക നിയോജകമണ്ഡലം കൺവീനറുടെ അനുഗ്രഹാശിസുകളോടെയാണ് നീക്കമെന്ന് പറയുന്നു. തർക്കം രൂക്ഷമായതോടെ പാർട്ടി നേത്യത്വം രണ്ട് തട്ടിലായിരിക്കുകയാണ്. പ്രസിഡന്റാവാൻ കഴിഞ്ഞില്ലെങ്കിൽ രാജിവെക്കുമെന്ന നിലപാടിലാണ് ഇന്ദുലാൽ.