chandhran-
ചന്ദ്രൻ

തൃശൂർ: ആൾ താമസമില്ലാത്ത വീടുകളുടെ പൂട്ടുകൾ തകർത്ത് അകത്തുകടന്ന് സ്വർണാഭരണങ്ങളും പണവും മോഷണം നടത്തുന്ന നൂറോളം മോഷണകേസുകളിെല പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനേയും സഹായിയായ യുവാവിനേയും സിറ്റി പൊലീസ് കമ്മീഷണർ ആർ .ആദിത്യയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും ചാവക്കാട് പൊലീസും ചേർന്ന് പിടികൂടി. കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി പനക്കൽ വീട്ടിൽ ചന്ദ്രൻ (63), കോഴിക്കോട് താമരശ്ശേരി സ്വദേശി കൂരപ്പൊയ്യിർ വീട്ടിൽ മുഹമ്മദ് നിസ്സാർ (28 ) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ തമിഴ് നാട് സത്യമംഗലം കാട്ടിനുള്ളിലെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്. നവംബർ മൂന്നിന് ചാവക്കാട് പുതിയറയിലുള്ള മുഹമ്മദ് അഷറഫ് എന്നയാളുടെ പൂട്ടിക്കിടന്നിരുന്ന വീടിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 37 പവനോളം സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കൾപിടിയിലായത്. ഈ കേസിലെ അന്വേഷണത്തിൽ നിരവധി മോഷണ കേസുകളിലെ പ്രതിയായ വാടാനപ്പള്ളി സ്വദേശി സുഹൈൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്ത് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്.