 
തൃപ്രയാർ: മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയുടെ 96-ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ..പി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാജ്പേയ് അനുസ്മരണം സംഘടിപ്പിച്ചു. നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. കർഷകമോർച്ച സംസ്ഥാന ജന.സെക്രട്ടറി എ.ആർ അജിഘോഷ് ഉദ്ഘാടനം ചെയ്തു.തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 9 കോടി കർഷകർക്ക് 2000 രൂപ വീതം 18000 കോടി രൂപയുടെ കിസാൻ സമ്മാൻ നിധി നല്കുന്നതിന്റെ തത്സമയ പ്രക്ഷേപണവും പ്രദർശിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് മാസ്റ്റർ, എ.കെ ചന്ദ്രശേഖരൻ, ലാൽ ഊണുങ്ങൽ, എം.വി വിജയൻ, ഗോകുൽ കരീപ്പിള്ളി, അമൽ, ഷാജി പുളിക്കൽ, സുധീർ കാഞ്ഞിരപറമ്പിൽ, പി.കെ ബേബി, രാജേഷ് കാരയിൽ എന്നിവർ നേതൃത്വം നല്കി.