മാള: ക്രിസ്മസ് ദിനത്തിൽ ന്യൂഡെൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.ഐ ആളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി.തുടർന്ന് നടന്ന ഐക്യദാർഢ്യസദസ് സി.പി.ഐ തൃശൂർ ജില്ലാ കൗൺസിൽ അംഗം എം.ബി. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ആളൂർ ലോക്കൽ കമ്മിറ്റി അംഗം ഷാജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടി.സി. അർജുനൻ, എ. എസ്. ബിനോയ്, പി.കെ. സദാനന്ദൻ, കെ.കെ. ജോഷി എന്നിവർ സംസാരിച്ചു.