 
ഇരിങ്ങാലക്കുട: ക്ഷേത്രങ്ങളുടെയും ദേവാലങ്ങളുടെയും മാത്യകാശിൽപം കൊത്തുന്ന പ്രഗത്ഭശിൽപി രതീഷ് ഉണ്ണിയെ ഗാന്ധിഗ്രാമം നന്മമരം കൂട്ടായ്മ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തകയായ പ്രൊഫ.ഡോ.സിസ്റ്റർ റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. രത്‌നാകരൻ കുന്നുമൽ അദ്ധ്യക്ഷ്യത വഹിച്ചു. നഗരസഭെ കൗൺസിലർ ജസ്റ്റിൻ ജോൺ ശില്പിയെ പൊന്നാടഅണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.ബെന്നി വിൻസന്റ്,കോ ഓർഡിനേറ്റർ കെ.ആർ. കുമാരൻ, എ.വി. സന്തോഷ് എന്നിവർ സംസാരിച്ചു.