 
ചേർപ്പ്: ക്രിസ്മസ് ദിനത്തിൽ തെരുവ് മക്കൾക്ക് ഭക്ഷണം നൽകി പൊതുപ്രവർത്തകനായ പ്രദീപ് വലിയങ്ങോട്ട് മാതൃകയായി. ചേർപ്പ്, തായംകുളങ്ങര, മഹാത്മ മൈതാനം എന്നിവിടങ്ങളിൽ കഴിയുന്ന വിശുന്ന് വലയുന്ന തെരുവ് മക്കൾക്കാണ് പ്രദീപ് ഉച്ചഭക്ഷണം നൽകി സാന്ത്വനമായത്. വീട്ടിൽനിന്ന് ഉണ്ടാക്കിക്കൊണ്ടുവന്നായിരുന്നു ഭക്ഷണവിതരണം.
ഓണം, വിഷു ,ഹർത്താൽ ദിനങ്ങളിലും പ്രദീപും സുഹൃത്തുക്കളും ചേർന്ന് ഭക്ഷണം നൽകാറുണ്ട്. പാറക്കോവിൽ സ്വദേശിയായ പ്രദീപ് ചേർപ്പ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും ചേർപ്പ് ജനമൈത്രി പൊലീസ് കോ ഓർഡിനേറ്ററുമാണ്. നിർദ്ധനരായവർക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുകളും പ്രളയ, കൊവിഡുകാലത്ത് പ്രദീപിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു.