തൃശൂർ: കോർപറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട കൂർക്കഞ്ചേരി ശ്രീനാരായണ ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഭരണസമിതിഅംഗം വിനേഷ് തയ്യിലിനെ ഭരണസമിതി അനുമോദിച്ചു. കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് പി.വി. ഗോപി, സെക്രട്ടറി കെ.വി. ജിനേഷ്, ലൈബ്രറി പ്രസിഡന്റ് പി.കെ. സുനിൽകുമാർ എന്നിവർ ചേർന്ന് പൊന്നാടഅണിയിച്ചു. ജയൻ കൂനബാട്ട്, കെ.വി. സത്യൻ, ഉന്മേഷ് പാറയിൽ, സി.എസ്. മോഹൻദാസ്, പി.എസ്. സജീവൻ, സന്തോഷ് ചിറയിന്മേൽ, കെ. ആർ. മോഹൻ എന്നിവർ പങ്കെടുത്തു.