samithi-sammelanam
കയ്പമംഗലം ദേവമംഗലം സാമൂഹ്യ ക്ഷേമസമിതി വാർഷികസമ്മേളനം സാമൂഹ്യക്ഷേമസമിതി പ്രസിഡന്റ് വിശ്വംഭരൻ തറയിൽ ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: ദേവമംഗലം സാമൂഹ്യക്ഷേമസമിതി വാർഷികസമ്മേളനം നടത്തി. എസ്.എൻ.ഡി.പി ദേവമംഗലം ശാഖാ ഗുരുമന്ദിരത്തിൽ കൂടിയയോഗം ദൈവദശകം സമൂഹപ്രാർത്ഥന നടത്തി. സത്യൻ കുറൂട്ടിപ്പറമ്പിൽ കവയിത്രി സുഗതകുമാരിക്കും സമിതി അംഗങ്ങളുടെ നിര്യാണത്തിലും അനുശോചിച്ചു. സാമൂഹ്യക്ഷേമസമിതി പ്രസിഡന്റ് വിശ്വംഭരൻ തറയിൽ ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി ശിവരാമൻ തറയിൽ വാർഷികറിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ക്യാപ്ടൻ ചന്ദ്രൻ, മല്ലിനാഥൻ അണക്കത്തിൽ, ചന്ദ്രൻ വെട്ടിയാട്ടിൽ, വിശ്വനാഥൻ, ഗോപി, നൈനകൊച്ചു താമി, മല്ലിക, ഹരിദാസ്, സജ്‌നി, സോമൻ തറയിൽ എന്നിവർ സംസാരിച്ചു.