കുന്നംകുളം: കുന്നംകുളത്ത് വാഹനപരിശോധനയ്ക്കിടെ രണ്ടുകിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. വടക്കേക്കാട് എടക്കര മുണ്ടോട്ടിൽ അനസ് (18), എടക്കര മഠത്തിലറയിൽ സെനഗൽ (19) എന്നിവരാണ് അറസ്റ്റിലായത്. 500 രൂപയ്ക്ക് വിൽക്കുന്നതിനായി ചെറിയ പാക്കറ്റുകളുടെ രൂപത്തിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കുന്നംകുളം, വടക്കേക്കാട് മേഖലകളിൽ ഇവ വില്പനയ്ക്കായി കൊണ്ടുപോവുകയായിരുന്നു. കുന്നംകുളം സി.ഐ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.