കയ്പമംഗലം: സേവാ ഭാരതി പെരിഞ്ഞനം തലചായ്ക്കാനൊരിടം പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന ആദ്യവീടിന്റെ താക്കോൽ ദാനം മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കും.ഇന്ന് വൈകീട്ട് മൂന്നുമണിക്ക് പെരിഞ്ഞനം പള്ളിയിൽ ഭഗവതി ക്ഷേത്രത്തിനടുത്തുള്ള എൻ.എസ്.എസ്.ഹാളിൽ സേവഭാരതി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വരദ അദ്ധ്യക്ഷത വഹിക്കും.സേവ ഭാരതി ജില്ല പ്രസിഡന്റ് ഡോ.പി.വിവേകാനന്ദൻ,റിട്ട.എസ്.പി.സതീശ് ചന്ദ്രൻ, ആർ.എസ്.എസ്.ജില്ല സേവാപ്രമുഖ് കെ.ആർ.ദേവദാസ്,വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല വൈസ് പ്രസിഡന്റ് പി.പവിത്രൻ,പെരിഞ്ഞനം യൂണിറ്റ് സെക്രട്ടറി കെ.കെ.ബാബുരാജൻ എന്നിവർ സംബന്ധിക്കും.