കൊടുങ്ങല്ലൂർ: കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്യത്തിൽ ഡൽയിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണപുരത്ത് ഐക്യദാർഢ്യ സഭ നടത്തി. കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നും കർഷകർക്ക് സഹായകരമാകുന്ന പുതിയ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാൻ മോദി സർക്കാർ തയ്യാറാകണണന്നും ആവശ്യപ്പെട്ടാണ് സഭ നടത്തിയത്. ഏരിയ പ്രസിഡൻ്റ് ഷീജ ബാബു അധ്യക്ഷത വഹിച്ച യോഗം കേരള കർഷക സംഘം ഏരിയ സെക്രട്ടറി എം എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി കെ ബി മഹേശ്വരി, എം രാഗിണി, സി കെ ഗിരിജ, വൃന്ദ പ്രേംദാസ് തുടങ്ങിയവർ സംസാരിച്ചു. സുഗത ശശീധരൻ,മിനി ഷാജി, ഉഷ കൃഷ്ണൻ, ജയ സുനിൽ രാജ്, ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്യം നൽകി.