കൊടുങ്ങല്ലൂർ: അകാലത്തിൽ വിധി കവർന്നെടുത്ത മേലെഴുത്ത് ജമാലിന്റെ കുടുംബത്തിന് സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിന് ആരംഭം കുറിച്ചു. ടി.എൻ. പ്രതാപൻ എം പി തറക്കല്ലിട്ടു .കടപ്പൂർ മഹല്ല് ഖത്തീബ് അലി ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. റംലനാസർ, വി.എം ഷൈൻ, കെ.എം മുഹമ്മദ്, കെ.കെ സുൾഫി എന്നിവർ സംസാരിച്ചു.
ജമാലിനെക്കുറിച്ച് അറിയാനിടയായ ഖത്തർ പ്രവാസി കറുകപ്പാടത്ത് ഉദുമാൻ ചാലിൽ കെ.എം നാസർ ജമാലിന്റെ ഭവനനിർമ്മാണ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കൊടുങ്ങല്ലൂർ സൗഹൃദവേദി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശ്രമമാണ് സുമനസുകളുടെ സഹായത്തോടെ ആ കുടുംബത്തിന് സ്വന്തമായി സ്ഥലം വാങ്ങുവാനും തുടർന്ന് ഭവന നിർമ്മാണത്തിലുമെത്തിയത്.