കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗവ.കെ. കെ.ടി. എം കോളേജിലെ പൂർവ വിദ്യാർത്ഥികളുടെയും പൂർവ അദ്ധ്യാപകരുടെയും അഭുദ്യയകാംക്ഷികളടെയും സംഘടനയായ കെ.കെ.ടി.എം സീഡ്സ് ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന സന്ദേശം നൽകി പുനർജനി സൗഹൃദസംഗമം സംഘടിപ്പിച്ചു.കൈപ്പമംഗലം എം.എൽ.എ.ഇ.ടി ടൈസൺ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു.മോഹിനിയാട്ട വിദഗ്ദ്ധൻ ഡോ .ആർ. എൽ. വി. രാമകൃഷ്ണൻ ,സിനി ആർട്ടിസ്റ്റ് കാർത്തിക എന്നിവർ മുഖ്യാതിഥികളായി. കൊടുങ്ങല്ലൂരിലെ വിവിധ സർക്കാർ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പ് വിതരണവും,വൃക്കരോഗികൾക്ക് ചികിത്സ ധനസഹായം,വിവിധ അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് അന്നദാനം, വസ്ത്രവിതരണം, കെ. കെ. ടി. എം ഗവ .കോളേജിലെ എം എൻ വിജയൻ സ്മാരക ലൈബ്രറിയുടെ നവീകരണത്തിനായി ഫണ്ട് കൈമാറ്റം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സീഡ്സ് കൂട്ടായ്മ പ്രസിഡന്റ് ഡേ.സുമതി അച്ചുതൻ അദ്ധ്യക്ഷ വഹിച്ചു.എം.എസ് മോഹനൻ, ബക്കർ മേത്തല,അഡ്വ .വി .എ റംലത്ത് ,കെ .എച്ച് ബിന്നി, ഏ.പി മുരളീധരൻ,സി .എസ് ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.