കൊടുങ്ങല്ലൂർ: നാൽക്കാലിയുടെ നാവറുത്ത സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണംം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് ഇ.ടി. ടൈസൺ എം.എൽ.എ ആവശ്യപ്പെട്ടു. എടവിലങ്ങിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയെയും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയെയും വിവരമറിയിക്കുമെന്നും എം.എൽ.എ പറഞ്ഞു. എടവിലങ്ങിലെ ഒന്നാംവാർഡിൽ കൈമാപറമ്പിൽ വിനോദിന്റെ വീട്ടിലെ പോത്തിൻ കിടാവിന്റെ നാവാണ് സാമൂഹ്യ ദ്രോഹികൾ അറുത്തെടുത്തത്. നാൽക്കാലിയോട് കണ്ണിൽ ചോരയില്ലാത്ത വിധത്തിൽ പെരുമാറിയ സംഭവത്തിൽ വ്യാപകപ്രതിഷേധം ഉയർന്നിട്ടുണ്ട്.