വടക്കാഞ്ചേരി: ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ പ്രിയ കവയത്രി സുഗതകുമാരി അനുസ്മരണം വ്യത്യസ്ത രീതിയിൽ നടന്നു. കവയത്രിയുടെ അഭിലാഷം പോലെ ഒരു തൈ നടാം എന്ന സന്ദേശം നൽകിക്കൊണ്ട് ശ്രീ വ്യാസ എൻ.എസ് കോളെജ് നാഷനൽ സർവീസ് സ്കീം വാളണ്ടിയർ മാർക്ക് വൃക്ഷ തൈകൾ നൽകി കൊണ്ട് അനുസ്മരണം അന്വർത്ഥമാക്കി. ലൈബ്രറി പ്രസിഡന്റ് വി.മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത കഥാകൃത്ത് പി.ശങ്കരണ നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി ജി.സത്യൻ, എം.ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു.