ljd
കുറ്റിക്കാട് എൽ.ജെ.ഡിയിൽ ചേർന്നവരെ ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പാർട്ടി പതാക നൽകി സ്വീകരിക്കുന്നു

ചാലക്കുടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കുറ്റിക്കാട് സ്ഥാനാർത്ഥിയായിരുന്ന സനീഷ് പാറശേരി അടക്കമുള്ള ഇരുപതോളംപേർ വിവിധ പാർട്ടികളിൽനിന്നും രാജിവച്ച് എൽ.ജെ.ഡിയിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. പൗലോസ് താക്കോൽക്കാരൻ പഠനകേന്ദ്രത്തിൽ നടന്ന യോഗത്തിൽ ടി.കെ. ഡേവീസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഡെസ്റ്റിൻ താക്കോൽക്കാരൻ, വേണു മാറവന, പോൾസൺ മുട്ടുത്തിങ്കൽ, ജോൺസൺ മോറേലി, തോമസ് കളത്തി, പി.കെ. മനോജ് എന്നിവർ പ്രസംഗിച്ചു.